ചരിത്രവേഷങ്ങള്‍ ചെയ്യാന്‍ മമ്മൂട്ടിയേക്കാള്‍ കേമന്‍ ചാക്കോച്ചനാണ്‌…

മലായാള സിനിമയിലെ ചോക്ലേറ്റ് നായകനായി പ്രേക്ഷകരില്‍ ഇടം നേടിയ വ്യക്തിയാണ് കുഞ്ചാക്കോ ബോബന്‍. സോഷ്യല്‍ മീഡിയയില്‍ സഥാ സജീവമാണ് ചോക്കോച്ചനും അദ്ദേഹത്തിന്റെ ഭാര്യ പ്രിയയും. തങ്ങള്‍ക്ക് കാത്തിരിപ്പിനൊടുവില്‍ ഒരു കുഞ്ഞുണ്ടായതിന്റെ വിശേഷവും സോഷ്യല്‍ മീഡിയയിലൂടെ തന്നെയാണ് അവര്‍ പങ്കുവെച്ചതും. ഇപ്പോള്‍ അതൊന്നുമല്ല രസം സംവിധയായകന്‍ രഞ്ജിത് ശങ്കര്‍ കുഞ്ചാക്കോ ബോബനുമായുള്ള ഒരു ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്ത് വിട്ടതാണ് സംഭവം. കുഞ്ചാക്കോ ബോബനെ കുറിച്ചുള്ള ഒരു ട്രോള്‍ ആണ് രഞ്ജിത് താരത്തിന് അയച്ചു നല്‍കിയത്. ഇതിനു ചാക്കോച്ചന്‍ നല്‍കുന്ന മറുപടിയാണ് രസകരം.

ചരിത്ര വേഷങ്ങള്‍ ചെയ്യാന്‍ മമ്മൂട്ടിയാണ് മികച്ചത് എന്ന് പറയുന്നവര്‍ കുഞ്ചാക്കോ ബോബന്റെ ‘പുത്തൂരം പുത്രി ഉണ്ണിയാര്‍ച്ച’ കാണാത്തവരാണ് എന്നാണു ട്രോള്‍. ട്രോളില്‍ ‘പുത്തൂരം പുത്രി ഉണ്ണിയാര്‍ച്ച’യില്‍ ചരിത്രവേഷത്തില്‍ കുഞ്ചാക്കോ ബോബന്‍ നില്‍ക്കുന്ന ചിത്രമാണ് നല്‍കിയിരിക്കുന്നത്.
‘എനിക്കിട്ട് പണിയാന്‍ ഒരുങ്ങിയേക്കുവാണല്ലേ ദുഷ്ടാ’ എന്നാണ് കുഞ്ചാക്കോ മറുപടി നല്‍കിയിരിക്കുന്നത്. ഇത് മറ്റൊരാള്‍ അയച്ച് തന്നതാണെന്നും താന്‍ ഈ ചിത്രം കണ്ടിട്ടില്ല, ഇനി കാണണം എന്നും രഞ്ജിത് പറയുമ്പോള്‍ ‘അവനെയങ്ങ് തട്ടിയേക്ക്’ എന്നാണ് കുഞ്ചാക്കോയുടെ രസകരമായ മറുപടി. രഞ്ജിതിന്റെ പോസ്റ്റിന് താഴെ നിരവധി രസകരമായ കമന്റുകളാണ് നിറഞ്ഞിരിക്കുന്നത്.

Top