ആരാധകർക്കിടയിൽ ചർച്ചയായി കുഞ്ചാക്കോ ബോബന്റെ ‘നിഴലിലെ’ ഫോട്ടോ

കുഞ്ചാക്കോ ബോബൻ നായകനാകുന്ന ഏറ്റവും പുതിയ സിനിമയാണ് നിഴല്‍. നയൻതാര നായികയാകുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ ലുക്കും പുറത്തുവിട്ടിരിക്കുന്നു. കുഞ്ചാക്കോ ബോബൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ ലുക്കിനെ കുറിച്ച് ആരാധകര്‍ ചര്‍ച്ചയും തുടങ്ങി.

മാസ് ഗെറ്റപ്പില്‍ മുഖംമൂടി അണിഞ്ഞിരിക്കുന്ന ചാക്കോച്ചന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴല്‍. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്. സഞ്ജീവാണ്. ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ത്രില്ലർ പശ്ചാത്തലത്തിലായിരിക്കും ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ദീപക് ഡി മേനോനാണ്. സംഗീതം സൂരജ് എസ് കുറുപ്പ്. മലയാളത്തിലെ മറ്റ് പ്രമുഖ അഭിനേതാക്കളും ചിത്രത്തിലുണ്ടാകും.

Top