ബാറ്റ്മിന്റൺ കോർട്ടിൽ തിരികെയെത്തി ചാക്കോച്ചൻ

രീര സംരക്ഷണത്തിലും, സൗന്ദര്യത്തിലും ഏറെ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് കുഞ്ചാക്കോ ബോബൻ. ഇന്നും നിത്യയൗവനമായി നിന്ന് ഒരു ചോക്ലേറ്റ് ബോയ് പരിവേഷം ചാക്കോച്ചന് ലഭിക്കുന്നതിന്റെ കാരണവും ചിട്ടയായ പരിശീലനവും,വ്യായാമവും, ശരീര സംരക്ഷണവുമാണ്.

ഇപ്പോഴിതാ താരം തന്റെ ബാറ്റ്മിന്റൺ കളിയിലേക്ക് തിരികെ വന്നിരിക്കുകയാണ്. തോളിനു വേണ്ടിയുള്ള ഒരു ചികിത്സയിൽ ആയിരുന്ന ചാക്കോച്ചൻ കുറച്ചുനാളായി ചങ്ങാതിമാരുമായുള്ള സായാഹ്നങ്ങളിലെ ബാറ്റ്മിന്റൺ വിനോദത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ താൻ തിരികെയെത്തിയ വിവരം താരം തന്നെ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ കഴിഞ്ഞ ദിവസം അറിയിക്കുകയാണുണ്ടായത്.

ലോക്ക്ഡൗൺ സമയത്തെ വ്യായാമങ്ങളും അതിന്റെ ചിത്രങ്ങളും വീഡിയോസും എല്ലാം ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യുകയും ശ്രദ്ധയാകർഷിക്കുകയും ചെയ്തിരുന്നു.

Top