ഇതുവെറും തമാശയല്ല. ടഗ് ഓഫ് വാര്‍,എനിക്ക് ഇത് സാധിക്കുന്നെങ്കില്‍ ആര്‍ക്കും സാധിക്കും

ലയാളികളുടെ പ്രിയ താരമാണ് കുഞ്ചാക്കോ ബോബന്‍. ഇപ്പോള്‍ താരത്തിന്റെ പുതിയ മേക്ക് ഓവറാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ചാര്‍ളിക്ക് ശേഷം മാര്‍ട്ടിന്‍ ഒരുക്കുന്ന ചിത്രത്തിനായാണ് കുഞ്ചാക്കോബോബന്‍ ബോഡി ബില്‍ഡ് ചെയ്ത് കിടിലന്‍ മേയ്ക്ക് ഓവറിലെത്തുന്നത്.

വടം വലിയെ ആസ്പദമാക്കി അണിയറയിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ശേഷം ദേഹത്ത് പറ്റിയ പരിക്കുകളോടെയുള്ള ചിത്രം ചാക്കോച്ചന്‍ തന്നെയാണ് തന്റെ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്.

ഇതുവെറും തമാശയല്ല. ടഗ് ഓഫ് വാര്‍ . ദേഹത്തെ ഈ ചതവുകള്‍ പരിശ്രമത്തിന്റെയും അടങ്ങാത്ത അഭിനിവേശത്തിന്റെയും ബാക്കിയാണ്. രണ്ട് രാത്രികളിലെ ഒന്നിച്ചുള്ള പരിശ്രമം. എനിക്ക് ഇത് സാധിക്കുന്നെങ്കില്‍ ആര്‍ക്കും സാധിക്കും. കുഞ്ചാക്കോ ബോബന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Top