കുഞ്ഞാലിക്കുട്ടിയുടെ രാജി അനുചിതമാകും : കോൺഗ്രസ്‌

ലപ്പുറം : കുഞ്ഞാലിക്കുട്ടിയുടെ രാജി അനുചിതമാകും എന്ന് കോൺഗ്രസ്സ് മുസ്ലിം ലീഗിനെ അറിയിക്കും. ലീഗിന് ഗുണമാകുമെങ്കിലും കോൺഗ്രസ്സിന്റെ സാധ്യതകളെ പ്രതികൂലമായി ബാധിയ്ക്കുന്ന നീക്കമായി കുഞ്ഞാലിക്കുട്ടിയുടെ രാജി മാറും എന്ന് നിരവധി മുതിർന്ന കോൺഗ്രസ് നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ച സാഹചര്യത്തിലാണ് തിരുമാനം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ ലോകസഭാ അംഗങ്ങളും രാജിവച്ച് മത്സരിയ്ക്കേണ്ട എന്നും കോൺഗ്രസ്സ് ദേശിയ നേതൃത്വം നിലപാട് സ്വീകരിയ്ക്കും.

സിറ്റിംഗ് സീറ്റ് ഉപേക്ഷിച്ച് നിയമസഭാ പോരാട്ടത്തിന് കുഞ്ഞാലിക്കുട്ടി ഇറങ്ങാൻ തീരുമാനിച്ച കാര്യം കോൺഗ്രസ്സ് ദേശിയ നേതൃത്വത്തിന് ഇപ്പോഴും ഔദ്യോഗികമായി അറിയില്ല. എന്നാൽ, കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളിൽ ഒരു വിഭാഗം ഇക്കാര്യം കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ലീഗിന്റെ തീരുമാനം അവർക്ക് നേട്ടമാകുമ്പോൾ കോൺഗ്രസ്സിന് വലിയ തിരിച്ചടി ഉണ്ടാക്കും എന്നാണ് കോൺഗ്രസ് നേതാക്കൾ അറിയിച്ചിട്ടുള്ളത്. പ്രശ്നത്തിന്റെ ഗൗരവം ഹൈക്കമാൻഡിന് ബോധ്യപ്പെട്ടെങ്കിലും ധൃതിപിടിച്ചുള്ള ഒരു ഇടപെടൽ വേണ്ട എന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ തിരുമാനം.

Top