വേങ്ങരയില്‍ ഭൂരിപക്ഷം കുറഞ്ഞത് ഗൗരവത്തോടെ വിലയിരുത്തുമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പാര്‍ട്ടിയും മുന്നണിയും ഗൗരവത്തോടെ വിലയിരുത്തുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി.

ലീഗിന് കഴിഞ്ഞ പ്രാവശ്യം ലഭിച്ചതിനെക്കാള്‍ 14747 വോട്ടുകളുടെ കുറവാണുള്ളത്. യുഡിഎഫ് ആകെ 65227 വോട്ടുകളാണ് നേടിയത്.

അതേസമയം, കുഞ്ഞാലിക്കുട്ടിയുടെ വ്യക്തിപ്രഭാവം യുഡിഎഫ് പ്രതീക്ഷിച്ചതിലും അപ്പുറമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

വേങ്ങര തിരഞ്ഞെടുപ്പ് ഫലം ഇതിന് തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍, വേങ്ങരയില്‍ കൂടൂതല്‍ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നതായും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി..

Top