എല്‍ഡിഎഫിന്റെ മദ്യനയമാണ് യുവാക്കളെ കുടിയന്മാരാക്കുന്നതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

Kunhalikkutty

മലപ്പുറം: മദ്യ നയത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുസ്‌ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി. സംസ്ഥാനത്തെ യുവാക്കളെ മുഴുവന്‍ കുടിയന്മാരാക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയമാണെന്ന് അദ്ദേഹം ആരോപിച്ചു.

സര്‍ക്കാരിന്റെ മദ്യനയത്തോടുള്ള എതിര്‍പ്പ് ലീഗ് തുടരുമെന്നും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മദ്യനയത്തോടുള്ള ജനങ്ങളുടെ എതിര്‍പ്പ് പ്രതിഫലിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Top