കുണ്ടറ പീഡന പരാതി ; സി ഐ എസ്. ജയകൃഷ്ണനെ സ്ഥലംമാറ്റി

കൊല്ലം: മന്ത്രി എ.കെ ശശീന്ദ്രന്റെ ഇടപെടലിനെ തുടര്‍ന്ന് വിവാദമായ കുണ്ടറ പീഡന പരാതിയില്‍ നടപടി. സംഭവത്തില്‍ കുണ്ടറ സി.ഐ എസ് ജയകൃഷ്ണനെ സ്ഥലം മാറ്റി. നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്‌റ്റേഷന്‍ സി.ഐയായ എസ് മഞ്ചുലാലാണ് കുണ്ടറയിലെ പുതിയ സി.ഐ. കേസ് അന്വേഷണത്തില്‍ സി.ഐയ്ക്ക് വീഴ്ച്ച പറ്റിയെന്ന് ഡി.ഐ.ജി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

എന്‍.സി.പി സംസ്ഥാന നിര്‍വാഹക സമിതിയംഗം ജി പത്മാകരനെതിരെയാണ് എന്‍.സി.പി നേതാവിന്റെ മകള്‍ പീഡനപരാതി ഉന്നയിച്ചത്. ഈ പരാതി ഒതുക്കിത്തീര്‍ക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ശ്രമിച്ചതോടെയാണ് സംഭവം വിവാദമാകുന്നത്.

അതേസമയം കുണ്ടറ പീഡനശ്രമം ആരോപണത്തില്‍ അഞ്ചു പേര്‍ക്കെതിരെ അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയിരുന്നു . ഇവരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു . പാര്‍ട്ടിയുടെ സത്‌പേരിന് കളങ്കം ഉണ്ടാക്കി എന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു നടപടി. മന്ത്രി എ.കെ ശശിന്ദ്രന് എന്‍സിപി കഌന്‍ ചിറ്റ് നല്‍കിയിരുന്നു.

Top