kundara rape case

arrest

കൊല്ലം: കുണ്ടറ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ മുത്തച്ഛനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. പ്രതി കുറ്റം സമ്മതിച്ചതിനാല്‍ നുണപരിശോധന ആവശ്യമായി വരില്ലെന്നും പൊലീസ് വ്യക്തമാക്കി. ഒരു വര്‍ഷത്തോളം ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചെന്നാണ് പോലീസ് കണ്ടെത്തിയത്.

ഇന്ന് വൈകിട്ടോടെയാണ് പെണ്‍കുട്ടിയുടെ മുത്തച്ഛനായ വിക്ടര്‍ എന്നയാളാണ് കേസിലെ പ്രതി എന്ന് പോലീസ് ഉറപ്പിച്ചത്. ഇതിന്റെയടിസ്ഥാനത്തില്‍ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

Top