kundara girl died SI suspended

pinarayi vijayan

തിരുവനന്തപുരം: കുണ്ടറയില്‍ പെണ്‍കുട്ടി തൂങ്ങി മരിച്ച നിലയില്‍ കണ്ട സംഭവം കൊല്ലം റൂറല്‍ എസ്പി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കുട്ടി പീഡനത്തിനിരയായതിനെ സംബന്ധിച്ചും മരണത്തെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം അന്വേഷണത്തില്‍ വീഴ്ചവരുത്തിയ എസ് ഐയെ തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം സംഭവം നടന്ന് ഏഴാമത്തെ ദിവസം തന്നെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൈമാറിയെങ്കിലും പ്രതികളെ പിടികൂടാന്‍ ഒരു നടപടിയും എടുത്തില്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് നടപടി.

ജനുവരി 15 നാണ് പെണ്‍കുട്ടിയെ വീടിന്റെ ജനാല കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കള്‍ തമ്മിലുള്ള കലഹമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചിപ്പിക്കുന്ന കത്തും വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു.

Top