kundara 10 year old girl death human rights commission case

തിരുവനന്തപുരം: കുണ്ടറയില്‍ പത്തു വയസ്സുകാരിയുടെ ദുരൂഹമരണത്തില്‍ മനുഷ്യാവകാശകമ്മീഷന്‍ കേസെടുത്തു.

പൊലീസ് വീഴ്ച ഐജി അന്വേഷിക്കാനും നിര്‍ദ്ദേശം നല്‍കി. മൂന്നാഴ്ചക്കകം ഡിഎഫ്ഒയും ശിശുക്ഷേമ സമിതിയും അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശം നല്‍കി.

വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട പത്തുവയസുകാരി നിരന്തരം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉണ്ടായിട്ടും പൊലീസ് കാര്യമായ നടപടിയെടുത്തിരുന്നില്ല. സ്വകാര്യഭാഗങ്ങളിലടക്കം കുട്ടിയുടെ ശരീരത്തില്‍ 22 മുറിവുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ കൊലപാതകസാധ്യത തള്ളികളയാനാകില്ല.

ജനുവരി പതിനഞ്ചിനാണ് പത്തുവയസുകാരി വീട്ടിലെ ജനല്‍കമ്പിയില്‍ തൂങ്ങിമരച്ചതായി കണ്ടെത്തിയത്. കാലുകള്‍ തറയില്‍ മുട്ടിനില്‍ക്കുന്ന രീതിയിലായിരുന്നു മൃതദേഹം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ കുട്ടി നിരന്തരമായി ലൈംഗികചൂഷണത്തിന് ഇരയായെന്ന് വ്യക്തമായിരുന്നു.

Top