കുണ്ടന്നൂർ വെടിക്കെട്ട് അപകടം:പരിക്കേറ്റ തൊഴിലാളി മരിച്ചു

തൃശൂർ : തൃശൂർ കുണ്ടന്നൂർ വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ തൊഴിലാളി മരിച്ചു. കാവശ്ശേരി സ്വദേശി മണികണ്ഠനാണ് മരിച്ചത്. മണികണ്ഠന് 90ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു

അതേസമയം അപകടത്തെ കുറിച്ച് അന്വേഷിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി . ഡപ്യൂട്ടി കളക്ടർ യമുന ദേവിക്ക് ആണ് അന്വേഷണ ചുമതല. അപകട കാരണം പരിശോധിക്കാനാണ് നിർദേശം.അളവിൽ കൂടുതൽ വെടിമരുന്നു സൂക്ഷിച്ചിരുന്നോ എന്നും പരിശോധിക്കും.സമീപ പ്രദേശത്തെ നാശനഷ്ടവും വിലയിരുത്തും.പൊലീസിൽ നിന്നും വിവരങ്ങൾ ശേഖരിച്ച ശേഷമാകും ഡെപ്യൂട്ടി കളക്ടറുടെ അന്വേഷണം തുടങ്ങുക.

Top