കുണ്ടന്നൂര്‍-തേവര മേല്‍പ്പാലത്തില്‍ വാഹനാപകടം ; ബൈക്ക് യാത്രികന്‍ മരിച്ചു

accident

കൊച്ചി: കുണ്ടന്നൂര്‍-തേവര മേല്‍പ്പാലത്തില്‍ ബൈക്ക് ഗ്യാസ് ലോറിക്കടിയില്‍പ്പെട്ട് അപകടം. ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. നെട്ടൂരില്‍ വാടകയ്ക്കു താമസിക്കുന്ന തേവര സ്വദേശിയും കൊച്ചി കപ്പല്‍ശാലയിലെ താത്കാലിക ജീവനക്കാരനുമായ ഷിബു(49) ആണ് മരിച്ചത്.

ഇന്നു രാവിലെ ഏഴരയോടെയായിരുന്നു അപകടം. കുണ്ടന്നൂരില്‍നിന്നും തേവര ഭാഗത്തേയ്ക്കു പോകുകയായിരുന്നു ഇരു വാഹനങ്ങളെന്നും പൊലീസ് പറഞ്ഞു.

Top