‘എന്റെ പ്രണയിനിയുടെ ഏറ്റവും സന്തോഷകരമായ പുഞ്ചിരി’ചിത്രങ്ങള്‍ പങ്കുവെച്ച് ചാക്കോച്ചന്‍

മാതൃദിനമായ ഇന്നലെ ഭാര്യ പ്രിയയുടെയും മകന്റെയും ചിത്രം പങ്കുവെച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. ‘എന്റെ പ്രണയിനിയുടെ ഏറ്റവും സന്തോഷകരമായ പുഞ്ചിരി’ എന്ന് കുറിച്ചുകൊണ്ടാണ് കുഞ്ചാക്കോ ഭാര്യയുടേയും മകന്റെയും ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

ഇന്നലെ ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് കുഞ്ചാക്കോ ബോബന്‍ തന്റെ മകന്റെ പേര് വെളിപ്പെടുത്തിയിരുന്നു. ബോബന്‍ കുഞ്ചാക്കോ അഥവാ ഇസഹാക് കുഞ്ചാക്കോ എന്നാണ് മകന് താരം നല്‍കിയിരിക്കുന്ന പേര്. ഇസ എന്നാണ് കുഞ്ഞിന്റെ വിളിപ്പേര്.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് മകന്റെ പേരിടല്‍ ചടങ്ങിന്റെ വിവരം താരം ആരാധകരുമായി പങ്കുവെച്ചത്. ഇതോടെ ഏറെ നാളത്തെ കാത്തിരിപ്പിനും ആകാംക്ഷയ്ക്കുമാണ് വിരാമമിട്ടത്.

ഏപ്രില്‍ 17 ന് രാത്രിയോടൊയായിരുന്നു പ്രിയ ജൂനിയര്‍ ചാക്കോച്ചന് ജന്മം നല്‍കിയത്. ചാക്കോച്ചന്‍ തന്നെയാണ് ഈ സന്തോഷ വിവരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നത്. മകന്റെ കുഞ്ഞിക്കാലുകളുടെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് അച്ഛനായ സന്തോഷം താരം പങ്കുവെച്ചത്. നീണ്ട 14 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഒരു കുഞ്ഞ് പിറക്കുന്നത്. 2005 ഏപ്രിലില്‍ ആയിരുന്നു ഇരുവരുടെയും വിവാഹം.

Top