സ്വയം ട്രോളി ചാക്കോച്ചൻ ; ചിത്രം ഏറ്റെടുത്ത്‌ ആരാധകർ

ഴിഞ്ഞ ദിവസം നടന്ന ഒരു അവാർഡ് നിശയ്ക്കിടയിലെ രസകരമായ നിമിഷങ്ങൾ പങ്ക് വെച്ച് കുഞ്ചാക്കോ ബോബൻ. താരം ഫേസ്ബുക്കിലൂടെയാണ് ആ രസകരമായ നിമിഷങ്ങൾ ആരാധകരുമായി പങ്കുവെച്ചത്. അവാർഡ് വേദിയിൽ മ്മൂട്ടിക്കൊപ്പം എത്തിയ താരം നൈസായിട്ടൊന്ന് പോക്കറ്റടിക്കാൻ നോക്കിയെന്നും മമ്മൂട്ടി തന്നെ നോക്കി പേടിപ്പിച്ചെന്നുമാണ് താരം കുറിച്ചത്.

ഇതൊരു ഫാൻ ബോയ് മൊമന്റ് എന്ന്‌ സ്വയം ട്രോളി കൊണ്ടാണ് ചാക്കോച്ചന് ചിത്രം പങ്കുവച്ചത്. ചിത്രം നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറലായി. ചിത്രത്തിനടിയിൽ നിരവധി രസകരമായ കമന്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്.

മലയാള സിനിമയിൽ പ്രായം പുറകോട്ട് പോയി കൊണ്ടിരിക്കുന്ന കാര്യത്തിൽ, മമ്മൂക്ക പ്രിൻസിപ്പലും ചാക്കോച്ചൻ ലക്ചർറും ആണെന്ന് തുടങ്ങുന്ന കമൻറുകൾ ആരാധകർ ആഘോഷമാക്കിയിട്ടുണ്ട്. ‘ഇങ്ങള് ഇങ്ങനെ സെൽഫ് ട്രോളിറക്കിയാൽ ഞങ്ങൾ ട്രോളന്മാർ എന്ത് ചെയ്യും മിഷ്ടർ’ എന്നാണ് ചില ട്രോളന്മാരുടെ വിലാപം.

Top