കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ‘ശിക്കാരി ശംഭുവിന്റെ’ പുതിയ പോസ്റ്റർ

ഹാസ്യത്തിന്റെ മേമ്പൊടിയിൽ അണിഞ്ഞൊരുങ്ങി കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ശിക്കാരി ശംഭുവിന്റെ ഒരു അടിപൊളി പോസ്റ്റർ പുറത്ത്.

ഒാര്‍ഡിനറി, മധുര നാരങ്ങ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് സുഗീത് തും ഒരുക്കുന്ന പുതിയ ചിത്രമാണ് ശിക്കാരി ശംഭു.

ചിത്രത്തിൽ ചാക്കോച്ചനോടൊപ്പം വിഷ്ണു ഉണ്ണികൃഷ്ണനും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

22687575_1647720831947512_3945028016105209608_n

ശിവദയും അല്‍ഫോന്‍സയുമാണ് നായികമാരായി എത്തുന്നത്. ഫൈസല്‍ അലിയുടേതാണ് ഛായാഗ്രഹണം.

അബ്ബാസും രാജു ചന്ദ്രയും ചേര്‍ന്നാണ് കഥ ഒരുക്കിയിരിക്കുന്നത്.

നിഷാദ് കോയ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് എസ് കെ ലോറന്‍സാണ്.

Top