കുഞ്ചാക്കോ ബോബൻ ചിത്രം ‘കുട്ടനാടന്‍ മാര്‍പാപ്പ’ യുടെ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ പുറത്തെത്തി

കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് കുട്ടനാടന്‍ മാര്‍പാപ്പ.

ചിത്രത്തിന്റെ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ പുറത്തെത്തി.

ശ്രീജിത് വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കുഞ്ചാക്കോ ബോബൻ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

”ഇത് ക്യാമറ വെള്ളത്തിൽ വീണ കഥയല്ല ക്യാമറയുമായി വെള്ളത്തിൽ ചാടിയ ക്യാമറാമാന്റെ കഥയാണ്!!..പോസ്റ്റര്‍ പുറത്തിറക്കിക്കൊണ്ട് ചാക്കോച്ചന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ശാന്തികൃഷ്ണ, അദിതി രവി, ഇന്നസെന്റ്, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മ്മജന്‍, രമേശ് പിഷാരടി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

നൌഷാദ് ആലത്തൂര്‍, ഹസീബ് ഹനീഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top