മാംഗല്യം തന്തുനാനേന ; കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രത്തിന് പേരിട്ടു

kunchakko boban

കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന പുതിയ ചിത്രത്തിന് മാംഗല്യം തന്തുനാനേന എന്ന് പേരിട്ടു. നവാഗതയായ സൗമ്യ സദാനന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിമിഷ സജയനാണ് നായികയായെത്തുന്നത്. യു.ജി.എം എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഡോ. സഖറിയ തോമസ്, ആല്‍വിന്‍ ആന്റണി, പ്രിന്‍സ് പോള്‍, ഏയ്ഞ്ചലീന മേരി ആന്റണി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴയില്‍ പുരോഗമിക്കുകയാണ്.

ഹരീഷ് കണാരന്‍, സലിം കുമാര്‍, വിജയരാഘവന്‍, അലന്‍സിയര്‍, ചെമ്പില്‍ അശോകന്‍, ശാന്തികൃഷ്ണ, പൊന്നമ്മ ബാബു തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. പണം കൈകാര്യം ചെയ്യാന്‍ അറിയാത്ത യുവാവ് നേര്‍വിപരീത സ്വഭാവക്കാരിയായ പെണ്‍കുട്ടിയെ കല്യാണം കഴിച്ചാലുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ടോണിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

Top