മഞ്ഞു മലകള്‍ക്കിടയില്‍ കുഞ്ചാക്കോയും ജിസ് ജോയിയും; ‘നല്ല വിശപ്പ്’ വീഡിയോ

ടന്‍ കുഞ്ചാക്കോ ബോബന്‍ സാമൂഹമാധ്യമത്തില്‍ പങ്കുവച്ച ഒരു വീഡിയോ ആണിപ്പോള്‍ വൈറലായിരിക്കുന്നത്. കുഞ്ചാക്കോയും സംവിധായകന്‍ ജിസ് ജോയിയും പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് കാശ്മീരിലാണുള്ളത്. മഞ്ഞു മലകള്‍ക്കിടയില്‍ നിന്ന് നല്ല വിശപ്പുണ്ടെന്നും അതിനുശേഷം മഞ്ഞു വാരി കഴിക്കുകയും ചെയ്യുന്ന വീഡിയോ ആണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. എന്തായലും വീഡിയോ ഇപ്പോള്‍ ഹിറ്റായിരിക്കുകയാണ്.

സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായിരുന്നു കാശ്മീരിൽ എത്തിയത്.

ചിത്രത്തിന്റെ കഥ ബോബി സഞ്ജയ് ടീമാണ് ഒരുക്കുന്നത്. ജിസ് ജോയ് ആണ് തിരക്കഥ. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രത്തിന്റെ നിർമാണം നിര്‍വഹിക്കുന്നത്.

പുതുമുഖം അനാര്‍ക്കലി നാസര്‍ ആണ് നായികയായി എത്തുന്നത്. ശ്രീനിവാസന്‍, മുകേഷ്, വിനയ് ഫോര്‍ട്ട്, മേജര്‍ രവി. സിദ്ദിഖ്, രമേഷ് പിഷാരടി, സൈജു കുറുപ്പ്, അലന്‍സിയര്‍, ബേസില്‍ ജോസഫ്, പ്രേംപ്രകാശ്, ലെന, കെപിഎസി ലളിത, ശ്രീ രഞ്ജിനി എന്നീ വലിയ താര നിര തന്നെ ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.

…..KASHMIR….Snow ❄️ busters☃️☃️And the dialogue by Jis..” കാരയ്ക്ക & പേരയ്ക്ക🍈"🤣🤣#jisjoymovie #magicframes

Posted by Kunchacko Boban on Wednesday, December 4, 2019

Top