കുഞ്ചാക്കോ ബോബന്‍ ചിത്രം അള്ള് രാമേന്ദ്രന്‍ ഒഫീഷ്യല്‍ ടീസര്‍ പുറത്തുവിട്ടു.

കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ചിത്രം അള്ള് രാമേന്ദ്രന്റെ ഒഫിഷ്യല്‍ ടീസര്‍ പുറത്തുവിട്ടു.

ചിത്രത്തില്‍ നായികമാരായി അപര്‍ണ ബാലമുരളിയും ചാന്ദ്‌നി ശ്രീധരനുമാണെത്തുന്നത്. കൃഷ്ണ ശങ്കറും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ദുല്‍ഖര്‍ നായകനായ സിഐഎ എന്ന ചിത്രത്തിനു ശേഷം ചാന്ദ്‌നി അഭിനയിക്കുന്ന മലയാള ചിത്രമാണ് അള്ള് രാമേന്ദ്രന്‍. ആസിഫ് അലിയുടെ അനിയന്‍ സ്‌കര്‍ അലി നായകനായ കാമുകി എന്ന ചിത്രമാണ് അപര്‍ണ ബാലമുരളിയുടേതായി അവസാനം തിയേറ്ററുകളില്‍ എത്തിയ സിനിമ.

പോരാട്ടം സിനിമ സംവിധായകന്‍ ബിലഹരിയുടെ രണ്ടാമത്തെ ചിത്രമാണിത്. ചന്ദ്രേട്ടന്‍ എവിടെയാ, കലി, വര്‍ണ്യത്തില്‍ ആശങ്ക തുടങ്ങി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സാണ് അള്ള് രാമേന്ദ്രന്‍ നിര്‍മ്മിക്കുന്നത്. ധര്‍മ്മജന്‍, ഹരീഷ് കണാരന്‍ , ശ്രീനാഥ് ഭാസി തുടങ്ങിയവര്‍ വേഷമിടുന്നു.

ചിത്രത്തില്‍ ജിംഷി ഖാലിദാണ് ക്യാമറ കൈകകാര്യം ചെയുന്നത്. ഷാന്‍ റഹ്മാനാണ് ചിത്രത്തില്‍ സംഗീത സംവിധാനം

Top