kunchakko, parvathy new film

പ്രശസ്ത ചിത്രസംയോജകനായ മഹേഷ് നാരായണന്‍ സംവിധായകനാകുന്നു. മഹേഷ് തന്നെ രചന നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും പാര്‍വതിയുമാണ് നായകനും നായികയും. പാര്‍വതി ആദ്യമായാണ് ചാക്കോച്ചന്റെ നായികയാകുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ആഗസ്റ്റില്‍ എറണാകുളത്ത് തുടങ്ങും. ഹൈദരാബാദ്, ദുബായ്, ബാഗ് ദാദ് എന്നിവിടങ്ങളാണ് ലൊക്കേഷന്‍.

ഇറാക്കിന്റെ തലസ്ഥാനമായ ബാഗ് ദാദില്‍ വച്ച് ഇതാദ്യമായാണ് ഒരു മലയാള സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ചിത്രത്തിലെ സുപ്രധാന രംഗങ്ങളെല്ലാം ബാഗ് ദാദിലായിരിക്കും ചിത്രീകരിക്കുക എന്നറിയുന്നു. രാജേഷ് പിള്ള സംവിധാനം ചെയ്ത മിലിയുടെ തിരക്കഥ മഹേഷിന്റേതായിരുന്നു.

Top