കുഞ്ചാക്കോ ബോബന്റെ നായികയായി നിമിഷ സജയന്‍ എത്തുന്നു

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന പുതിയ ചിത്രത്തില്‍ നിമിഷ സജയന്‍ നായികയായെത്തുന്നു. ഡോക്യുമെന്ററിയിലൂടെ ദേശീയ അവാര്‍ഡ് നേടിയ സൗമ്യ സദാനന്ദന്‍ ഒരുക്കുന്ന ചിത്രത്തിന്റെ പൂജയും ഷൂട്ടിംഗും തൊടുപുഴയില്‍ ആരംഭിച്ചു. ഇനിയും പേരിടാത്ത ചിത്രത്തിന്റെ പൂജയ്ക്കായി വാട്‌സാപ്പ് ചാറ്റിന്റെ രൂപത്തിലിറക്കിയ ക്ഷണക്കത്തും ഹിറ്റായിരിക്കുകയാണ്.

ഫാമിലി സറ്റയര്‍ ആയി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് നവാഗതനായ സോണി മടത്തിലാണ്. യു.ജി.എം പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വിജയരാഘവന്‍, അശോകന്‍, ഹരീഷ് കണാരന്‍, മല്ലിക സുകുമാരന്‍, ശാന്തികൃഷ്ണ, പൊന്നമ്മ ബാബു, ചെമ്പില്‍ അശോകന്‍ തുടങ്ങി വന്‍ താരനിര തന്നെയുണ്ട്.

അവതാരകയായ സൗമ്യ ആദ്യമായി സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് മിസ്റ്റിക് എന്‍കൗണ്ടര്‍. 2016 ല്‍ ചെമ്പൈ എന്ന ഡോക്കുമെന്ററിയിലൂടെ ദേശീയ അവാര്‍ഡും നേടിയിട്ടുണ്ട്.

Top