സൗമ്യ സദാനന്ദന്റെ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും നിമിഷ സജയനും

ദേശീയ അവാര്‍ഡ് ജേതാവും നടിയുമായ സൗമ്യ സദാനന്ദന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനാകുന്നു.

ചിത്രത്തില്‍ നിമിഷ സജയനാണ് നായികയായി എത്തുന്നത്.

ദമ്പതികളായാണ് മലയാളികളുടെ പ്രിയ താരങ്ങളായ കുഞ്ചാക്കോ ബോബനും, നിമിഷയും ചിത്രത്തില്‍ അഭിനയിക്കുന്നത്.

തികച്ചും സാധാരണമായ ചിത്രമാണിതെന്നും ട്വിസ്റ്റുകളോ, സംഘട്ടനങ്ങളോ മറ്റ് സര്‍പ്രൈസുകളോ ഒന്നും തന്നെ സിനിമയില്‍ ഉണ്ടാകില്ലെന്നും സംവിധായിക വ്യക്തമാക്കി.

നവാഗതനായ സോണി മടത്തില്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ ഏറെ നാളുകള്‍ക്കു ശേഷം മല്ലിക സുകുമാരനും എത്തുന്നു. അനന്യ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top