Kunchacko in a rustic role in Sidharth Bharathan’s varnyathil aashanga

സിദ്ധാര്‍ത്ഥ് ഭരതന്റെ ആടുത്ത ചിത്രം ‘വര്‍ണ്യത്തില്‍ ആശങ്ക അത് താന്‍ അല്ലയോ… ഇതി’ല്‍ കേന്ദ്ര കഥാപാത്രമായി കുഞ്ചാക്കോ ബോബന്‍ എത്തും.

ചിത്രത്തില്‍ മുഖ്യ കഥാപാത്രമായി അസിഫ് അലി എത്തുമെന്ന വാര്‍ത്തകള്‍ നേരത്തെ എത്തിയിരുന്നു. എന്നാല്‍ തന്റെ ചിത്രത്തിലെ നായകന്‍ കുഞ്ചാക്കോ ബോബനാണെന്ന് സംവിധായകന്‍ തന്നെ പറയുന്നു. മാത്രമല്ല ചാക്കോച്ചന്‍ ഇന്നേവരെ ചെയ്തിട്ടുള്ള കഥാപാത്രങ്ങളില്‍ വളരെ വ്യത്യസ്തമായ വേഷമാണിതെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.

മെയില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയില്‍ ചെമ്പന്‍ വിനോദ്, മണികണ്ഠന്‍, സുരാജ് വെഞ്ഞാറമൂട്, ശ്രിദ്ധ തുടങ്ങിയവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രഞ്ജിത് ശങ്കര്‍ ചിത്രം ‘രാമന്റെ ഏദന്‍ തോട്ട’ത്തിന്റെ ചിത്രീകരണ തിരക്കിലാണിപ്പോള്‍ കുഞ്ചാക്കോ ബോബന്‍

Top