കുഞ്ചാക്കോ ബോബന്‍ – അതിഥി രവി ചിത്രം ‘കുട്ടനാടന്‍ മാര്‍പാപ്പ’

കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന പുതിയ ചിത്രത്തിന് ‘കുട്ടനാടന്‍ മാര്‍പാപ്പ’ എന്ന് പേരിട്ടു.

സലിംകുമാര്‍ സംവിധാനം ചെയ്ത കറുത്ത ജൂതന്റെ ക്യാമറാമാനായ ശ്രീജിത്ത് വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സിനിമയുടെ ചിത്രീകരണം നവംബര്‍ 20-ന് ആലപ്പുഴയില്‍ ആരംഭിക്കും.

മലയാളം മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ ഹസീബ് ഹനീഫ് നിര്‍മ്മിക്കുന്ന കുട്ടനാടന്‍ മാര്‍പാപ്പയില്‍ നായികയാവുന്നത് അതിഥി രവിയാണ്.

ഇന്നസെന്റ്, രമേഷ് പിഷാരടി, ധര്‍മ്മജന്‍, അജുവര്‍ഗീസ് എന്നിവരാണ് കുട്ടനാടന്‍ മാര്‍പാപ്പയിലെ മറ്റ് പ്രധാന താരങ്ങള്‍.

Top