‘ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം എന്റെ കൈകളില്‍’; വീഡിയോ പങ്കുവെച്ച് ചാക്കോച്ചന്‍

നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ചാക്കോച്ചനും ഭാര്യ പ്രിയയ്ക്കും മകന്‍ ജനിച്ചത്. ഇപ്പോള്‍ മകന്‍ ഇസഹാക്ക് സോഷ്യല്‍ മീഡിയയിലെ താരമാണ്. കുഞ്ഞിന്റെ വിശേഷങ്ങള്‍ ആരാധകരുമായി ചാക്കോച്ചനും ഭാര്യ പ്രിയയും എപ്പോഴും പങ്കുവെക്കാറുണ്ട്. ഇസഹാക്കിനൊപ്പമുളള കുഞ്ചാക്കോ ബോബന്റെ പുതിയ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.

2020 ലേക്ക് കടക്കുകയാണ്. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ് എന്റെ കൈകളില്‍ ഉള്ളത് എന്ന് കുറിച്ചുകൊണ്ടാണ് ചാക്കോച്ചന്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. എല്ലാവരുടെയും ജീവിതത്തില്‍ ചിരിയും സന്തോഷവും ഉണ്ടാകട്ടെ. എല്ലാ അനുഗ്രഹങ്ങള്‍ക്കും ദൈവത്തിന് നന്ദി, എല്ലാ പ്രാര്‍ത്ഥനകള്‍ക്കും നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി എന്നും താരം കുറിച്ചു. തന്റെ ഫെയസ് ബുക്ക് പേജിലൂടെയാണ് താരം ഇക്കാര്യം പങ്കുവച്ചത്.

Izahaak

⭐️Walking towards 2020?With the greatest Happiness of my life in my hands!!!??Let there be much more Magic,Laughter and Joy in everyone’s life✨?Thanking God for all the blessings,Thanking you all for all the prayers,?Wishing each and everyone a wonderful 2020 ahead!!!!?

Posted by Kunchacko Boban on Monday, December 30, 2019

Top