ജിസ് ‌ജോയ്- കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിലെ ‘മോഹൻ കുമാർ ഫാൻസ്’; ട്രെയിലർ പുറത്ത്

വിജയ് സൂപ്പറും പൗർണമി’യ്ക്കും ശേഷം ജിസ് ‌ജോയ് കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കിയ ചിത്രം ‘മോഹൻ കുമാർ ഫാൻസി’ന്റെ ട്രെയിലർ പുറത്തിറങ്ങി. സിനിമയ്ക്കുള്ളിലെ സിനിമയുടെയും വിജയിക്കാൻ കഴിയാതെ പോയ ഒരു നടന്റെയും കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഈ വർഷത്തെ കുഞ്ചാക്കോ ബോബന്റെ ആദ്യ ചിത്രമാണിത്. പുതുമുഖ താരം അനാർക്കലിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

സിദ്ധിഖ്, ശ്രീനിവാസൻ, മുകേഷ്, അലൻസിയർ, വിനയ് ഫോർട്ട്, രമേഷ് പിഷാരടി, കെ.പി.എസ്.സി. ലളിത, സൈജു കുറുപ്പ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോബി-സഞ്ജയ് ആണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രത്തിന്റെ നിർമാണം.

Top