ഉദ്വേഗം നിറച്ച് ‘പകലും പാതിരാവും’, ട്രെയിലര്‍ പുറത്തുവിട്ടു

കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ ചിത്രമാണ് ‘പകലും പാതിരാവും’. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ടീസർ പുറത്തുവിട്ടപ്പോൾ തന്നെ ചിത്രത്തിന്റെ സ്വഭാവം നിഗൂഢത നിറഞ്ഞതാകും എന്ന സൂചനകളുണ്ടായിരുന്നു. ഇപ്പോഴിതാ ‘പകലും പാതിരാവി’ന്റെ ട്രെയിലറും പുറത്തുവിട്ടു എന്നതാണ് പുതിയ വാർത്ത.

ഉദ്വേഗജനകമായ ഒട്ടേറെ രംഗങ്ങൾ ചിത്രത്തിൽ ഉണ്ടാകുമെന്ന് വ്യക്തമാക്കുന്നതാണ് ‘പകലും പാതിരാവിന്റെ’യും ട്രെയിലർ. രജിഷ് വിജയൻ ആണ് നായിക. ഫായിസ് സിദ്ദിഖ് ആണ് ഛായാഗ്രാഹണം. നിഷാദ് കോയ രചന നിർവഹിച്ചിരിക്കുന്നു.

Top