ആകാംക്ഷയ്ക്ക് വിരാമം ജുനിയര്‍ ചാക്കോച്ചന് പേരിട്ടു; ഐ ഫോര്‍ ഇസ

രാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട്‌ കുഞ്ചാക്കോ ബോബന്‍ തന്റെ മകന് പേരിട്ടു. ബോബന്‍ കുഞ്ചാക്കോ അഥവാ ഇസഹാക് കുഞ്ചാക്കോ എന്നാണ് മകന് താരം നല്‍കിയിരിക്കുന്ന പേര്. ഇസ എന്നാണ് കുഞ്ഞിന്റെ വിളിപ്പേര്.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് മകന്റെ പേരിടല്‍ ചടങ്ങിന്റെ വിവരം താരം ആരാധകരുമായി പങ്കുവെച്ചത്. ഇതോടെ ഏറെ നാളത്തെ കാത്തിരിപ്പിനും ആകാംക്ഷയ്ക്കുമാണ് വിരാമമിട്ടത്.

കുഞ്ചാക്കോയ്ക്ക് ആണ്‍കുഞ്ഞു പിറന്നു എന്ന വാര്‍ത്ത അറിഞ്ഞതുമുതല്‍ ആരാധകരുടെ ആകാംക്ഷയായിരുന്നു താരം എന്ത് പേരാണ് തന്റെ കണ്‍മണിയ്ക്ക് നല്‍കുന്നതെന്ന്. അടുത്തിടെ നടന്ന ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ തന്റെ പേര് തിരിച്ചിട്ടാല്‍ മകന്റെ പേരായി എന്നാണ് ചാക്കോച്ചന്‍ പറഞ്ഞത്. അതായത് ബോബന്‍ കുഞ്ചാക്കോ എന്നായിരിക്കും മകന്റെ പേരെന്നാണ് താരം പറഞ്ഞത്.

എന്നാല്‍ അതിന് ശേഷവും മകന് എന്ത് പേരിടണം എന്ന ആശയക്കുഴപ്പത്തിലായിരുന്നു താരം. തന്റെ കണ്‍ഫ്യൂഷന്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു. bk/ikb എന്നാണ് താരം പങ്കുവെച്ചത്. അതിന് താഴെ ഐ എന്താണ് എന്നു ചോദിച്ച് ഒരുപാട് കമന്റും വന്നിരുന്നു. ഇപ്പോഴ് ഐ യുടെ കാര്യത്തിലും ഒരു തീരുമാനമായി. ‘ഐ ഫോര്‍ ഇസ’ .

ഏപ്രില്‍ 17 ന് രാത്രിയോടൊയായിരുന്നു പ്രിയ ജൂനിയര്‍ ചാക്കോച്ചന് ജന്മം നല്‍കിയത്. ചാക്കോച്ചന്‍ തന്നെയാണ് ഈ സന്തോഷ വിവരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നത്. മകന്റെ കുഞ്ഞിക്കാലുകളുടെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് അച്ഛനായ സന്തോഷം താരം പങ്കുവെച്ചത്. നീണ്ട 14 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഒരു കുഞ്ഞ് പിറക്കുന്നത്. 2005 ഏപ്രിലില്‍ ആയിരുന്നു ഇരുവരുടെയും വിവാഹം.

Top