കമിഴ്ന്ന് കിടന്ന് നീന്തിത്തുടങ്ങുന്ന കുഞ്ഞ് ഇസ; സന്തോഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

മിഴ്ന്ന് കിടന്ന് നീന്തിത്തുടങ്ങുന്ന കുഞ്ഞ് ഇസഹാഖിന്റെ ചിത്രം പങ്കുവെച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. സ്വിമ്മിങ് ലെസണ്‍സ് സ്റ്റാര്‍ട്ടഡ് എന്ന കുറിപ്പോടെയാണ് താരം കുഞ്ഞ് ഇസയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ ഇട്ടത്. ചിത്രം നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

View this post on Instagram

Swimming ?? lessons started!!!?

A post shared by Kunchacko Boban (@kunchacks) on

നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഈ ഏപ്രിലില്‍ ആണ് കുഞ്ചാക്കോ ബോബനും ഭാര്യയ്ക്കും ഇസഹാഖ് പിറന്നത്. ദീര്‍ഘകാലം വിഷമം അനുഭവിച്ചെങ്കിലും ഇസയുടെ വരവ് പുതിയ വെളിച്ചമാണ് ജീവിതത്തിന് നല്‍കിയതെന്ന് താരം നേരത്തെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

Top