ജുനിയർ കുഞ്ചാക്കോയുടെ വരവിന് ശേഷം പ്രിയയുടെ ബേബി ഷവർ പങ്കുവെച്ചത് ചാക്കോച്ചൻ

കുഞ്ഞു പിറന്നതിനുശേഷം പ്രിയയുടെ ബേബി ഷവർ ചിത്രങ്ങൾ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ. നീണ്ട പതിനാല് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഒരു ആൺകുഞ്ഞു പിറന്നത്.

കഴിഞ്ഞ പതിനെട്ടാം തീയതിയായിരുന്നു ചാക്കോച്ചനും പ്രിയയ്ക്കും ഒരു ആൺ കുഞ്ഞ് പിറന്നത്. ജൂനിയർ കുഞ്ചാക്കോയുടെ വരവ് ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.കുഞ്ചാക്കോ ബോബൻ തന്നെയാണ് താൻ അച്ഛനായ സന്തോഷം സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

കഴിഞ്ഞ ദിവസം ജൂനിയർ കുഞ്ചാക്കോ എന്ന പേരിൽ ഒരു കുഞ്ഞിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.ചാക്കോച്ചന്റെ അമ്മ മോളിക്കൊപ്പമുള്ള ഒരു കുഞ്ഞിന്റെ ചിത്രമായിരുന്നു സാമൂഹ്യമാധ്യമങ്ങളിൽ വൈറലായത്. എന്നാൽ കുഞ്ചാക്കോ ഇതിനെതിരെ പ്രതികരിച്ചിരുന്നില്ല.

Top