പഴയകാല ഫോട്ടോ പങ്കുവെച്ച് ചാക്കോച്ചന്‍; ഒപ്പം തന്നെ കണ്ടുപിടിക്കാമോ എന്നൊരു ചലഞ്ചും

കൊവിഡ് വ്യാപനം തടയുന്നതിനായി രാജ്യം 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അതു കൊണ്ട് ഇപ്പോള്‍ എല്ലാ വരും തന്നെ വീട്ടിലിരിപ്പാണ്. വീട്ടിലെ ദിനങ്ങള്‍ എത്രത്തോളം മനോഹരമാക്കാം എന്നതാണ് ഇപ്പോഴത്ത എല്ലാവരുടേയും ചിന്ത. പലരും പല ക്രീയാത്മകമായ പ്രവൃത്തിയിലും ഏര്‍പ്പെട്ട് തനിക്കുള്ളില്‍ ഉറങ്ങി കിടന്ന കഴിവിനെ പൊടിതട്ടി എടുക്കുയും ചെയ്യുന്നുണ്ട്.

മാത്രമല്ല ഈ ലോക് ഡൗണ്‍ കാലത്തെ കൂടുതല്‍ ബോറടിപ്പിക്കാതിരിക്കാന്‍ നമ്മുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ ഒരുപാട് ഡയറീസും അവതരിപ്പിക്കുന്നുണ്ട്. ചിലര്‍ ആകട്ടെ പഴയ കാല ഫോട്ടോകള്‍ പങ്കുവച്ചും ഈ കാലം കൂടുതല്‍ രസകരമാക്കാന്നുണ്ട്.

ഇപ്പോള്‍ കുഞ്ചാക്കോ ബോബനും ഒരു പഴയ ഫോട്ടോയുമായാണ് രംഗത്ത് എത്തിയിരിക്കുന്നത്. അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു നാടകത്തില്‍ അഭിനയിച്ച സമയത്തുള്ള ഫോട്ടോയാണ് കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.ഫോട്ടോയില്‍ നിന്ന് തന്നെ കണ്ടുപിടിക്കൂവെന്ന ചലഞ്ചും കുഞ്ചാക്കോ ബോബന്‍ മുന്നോട്ടുവച്ചിട്ടുണ്ട്.നിരവധി ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

Top