പാവാടയ്ക്ക് ശേഷം ജി മാര്‍ത്താണ്ഡന്‍ ഒരുക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകന്‍

kunchakko boban

പൃഥിരാജ് നായകനായ പാവാട എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനാകുന്നു. വൈശാഖ ഫിലിംസിന്റെ ബാനറില്‍ വൈശാഖ് രാജന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രില്‍ മാസത്തോടെയായിരിക്കും ആരംഭിക്കുന്നത്.

അടുത്ത ദിവസങ്ങളിലായി ചിത്രത്തിന്റെ പേരും, അഭിനേതാക്കളുടെ പേരുമെല്ലാം വ്യക്തമാക്കിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഷാന്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.

Top