ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്റെ സംവിധായകനൊപ്പം കുഞ്ചാക്കോ ബോബന്‍

ടക്കന്‍ കേരളത്തിന്റെ പശ്ചാത്തലത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന പുതിയ ചിത്രങ്ങളില്‍ ഒന്ന് അണിയറയില്‍ ഒരുങ്ങുന്നു. കനകം കാമിനി കലഹം എന്ന സിനിമക്ക് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ആണ് കുഞ്ചാക്കോ ബോബന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മൂണ് ഷോട്ട് എന്റര്‌ടെയിന്മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള ആണ് നിര്‍മ്മാണം.

രതീഷ് പൊതുവാള്‍ സംവിധാനം ചെയ്ത ആദ്യ സിനിമ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ നിര്‍മ്മിച്ചതും സന്തോഷ് കുരുവിള ആണ്. രാജ്യത്തെ ആകെ ബാധിക്കുന്ന ഒരു സാമൂഹ്യ പ്രശ്‌നമാണ് സിനിമയില്‍ അവതരിപ്പിക്കുന്നതെന്ന് സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ പറഞ്ഞു.

കുഞ്ചാക്കോ ബോബന്റേതായി 2021ല്‍ വരാനിരിക്കുന്ന പല സിനിമകളും ഈ വര്‍ഷം പ്രേക്ഷകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന പ്രൊജക്ടുകളാണ്. മഹേഷ് നാരായണന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ”അറിയിപ്പ്’ ആണ് കുഞ്ചാക്കോ ബോബന്റേതായി പ്രഖ്യാപിക്കപ്പെട്ട പുതിയ സിനിമ.

ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്ന ചിത്രവുമാണ് ‘അറിയിപ്പ്’. ഷെബിന്‍ ബക്കറും മഹേഷ് നാരായണനുമൊപ്പം ചാക്കോച്ചനും നിര്‍മ്മാണ പങ്കാളിയാകുന്നു.

 

Top