കുഞ്ചാക്കോ ബോബൻ – നയൻതാര ചിത്രം നിഴൽ ചിത്രീകരണം ആരംഭിച്ചു

ലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബൻ, തെന്നിന്ത്യൻ താരറാണി നയൻതാര എന്നിവരെ നായിക നായകൻമാരാക്കി അപ്പു സംവിധാനം ചെയ്യുന്ന നിഴൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. പൂജ ചടങ്ങോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കൊച്ചിയിലാണ് ചിത്രീകരണം ആരംഭിച്ചത്.

നിരവധി ചിത്രങ്ങളിൽ എഡിറ്ററായി പ്രവർത്തിച്ച അപ്പു ഭട്ടതിരിയുടെ ആദ്യ സംവിധാന സംരംഭമാണ് നിഴൽ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിനു ശേഷം, നയൻതാര മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നിഴലിനുണ്ട്. ആന്റോ ജോസഫ്, ബാദുഷ, ഫെല്ലിനി ടി.പി, അഭിജിത്ത് എം പിള്ള, ജിനേഷ് ജോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് എസ് സഞ്ജീവ്  തിരക്കഥ രചിച്ചിരിക്കുന്നു. ദീപക് ഡി മേനോൻ ക്യാമറയും സൂരജ് കുറുപ്പ് സംഗീത സംവിധാനം നിർവഹിക്കുന്നു

Top