ചാക്കോച്ചന്‍ ചിത്രം ‘ഭീമന്റെ വഴി’; പുതിയ പോസ്റ്റര്‍

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന പുതിയ ചിത്രം ഭീമന്റെ വഴിയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ‘ഭീമന്റെ വഴിയില്‍ ചാക്കോച്ചന്‍ അത്ര മാന്യനല്ല’ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റര്‍. താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. ‘ഭീമന്‍ മാന്യന്‍ അല്ല.. പക്ഷെ ഞാന്‍’ എന്ന അടികുറുപ്പോടെയാണ് കുഞ്ചാക്കോ ബോബന്‍ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ഡിസംബര്‍ മൂന്നിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.

തമാശ എന്ന ചിത്രത്തിന് ശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന സിനിമയാണിത്. ചെമ്പന്‍ വിനോദിന്റെതാണ് തിരക്കഥ. ചെമ്പന്‍ വിനോദ്, ചിന്നു ചാന്ദ്നി, ജിനു ജോസഫ്, വിന്‍സി അലോഷ്യസ്, നിര്‍മ്മല്‍ പാലാഴി എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഖ് അബു, റിമ കല്ലിങ്കല്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

വിഷ്ണു വിജയ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. നിസാം കിദാരിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. വസ്ത്രാലങ്കാരം മഷര്‍ ഹംസ.

Top