‘ഉമ്മ വയ്ക്കാന്‍ ഒര്‍ഹാന്‍ ദക്ഷിണ വച്ച് പഠിക്കണം’; ജൂനിയര്‍ ചാക്കോച്ചന് ജൂനിയര്‍ സൗബിന്റെ ഉമ്മ

സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ തരംഗമാവുമ്പോള്‍ താരങ്ങളേക്കാള്‍ ആരാധന അവരുടെ മക്കള്‍ക്കാണെന്ന് അറിയിക്കുന്നതാണ് ഓരോ വാര്‍ത്തകളും. കുഞ്ഞു താരങ്ങളുടെ ഏത് ചിത്രം പോസ്റ്റ് ചെയ്താലും ഇരുകൈകളും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്.

അത്തരത്തില്‍ ആരാധകര്‍ ഏറെയുള്ള കുഞ്ഞുതാരങ്ങളാണ് കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസഹാഖും നടന്‍ സൗബിന്റെ കുഞ്ഞ് ഒര്‍ഹാനും. ഇപ്പോഴിതാ ഇരുവരും ഒരുമിച്ചുള്ള ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ചാക്കോച്ചന്റെ ഇസക്കുട്ടന് സൗബിന്റെ കുഞ്ഞ് ഒര്‍ഹാന്‍ ഉമ്മ കൊടുക്കുന്ന ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഒര്‍ഹാന്‍ ഇസയെ കണ്ടപ്പോള്‍..ഉമ്മ വയ്ക്കാന്‍ ഒര്‍ഹാന്‍ ദക്ഷിണ വച്ച് പഠിക്കണം. ഇതാണ് ചാക്കോച്ചന്‍ പങ്കുവച്ച രസകരമായ കുറിപ്പ്. കുഞ്ചാക്കോ ബോബനാണ് സാഹോദര്യം എന്ന തലക്കെട്ടോടെ ഈ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.

Top