ചാക്കോച്ചന്‍ ചിത്രം ‘ഭീമന്റെ വഴി’; പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ‘ഭീമന്റെ വഴി’യുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. താരം തന്നെയാണ് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ചിത്രം ഡിസംബര്‍ മൂന്നിന് റിലീസ് ചെയ്യും. ‘വഴി ഇപ്പൊ ശരിയാക്കിത്തരാം. ഭീമന്റെ തീയേറ്ററുകളിലേക്കുള്ള വഴിയിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്കുള്ള വഴിയും ഓക്കേ അക്കിത്തരണേ ഈശ്വരാ’, പോസ്റ്റാറിനൊപ്പം കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തമാശ എന്ന ചിത്രത്തിന് ശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന സിനിമയാണിത്. ചെമ്പന്‍ വിനോദിന്റെതാണ് തിരക്കഥ. ചെമ്പന്‍ വിനോദ്, ചിന്നു ചാന്ദ്നി, ജിനു ജോസഫ്, വിന്‍സി അലോഷ്യസ്, നിര്‍മ്മല്‍ പാലാഴി എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഖ് അബു, റിമ കല്ലിങ്കല്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

വിഷ്ണു വിജയ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. നിസാം കിദാരിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. വസ്ത്രാലങ്കാരം മഷര്‍ ഹംസ.

 

 

Top