ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും മഞ്ജു വാരിയരും

ലൈകോട്ടൈ വാലിബനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനാകുന്നു. മഞ്ജു വാരിയര്‍ ആണ് നായിക. ഇരുവരും ഇത് ആദ്യമായാണ് ലിജോ ജോസ് പെല്ലിശ്ശേരിയുമൊത്ത് ഒന്നിക്കുന്നത്. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടും.മഞ്ജു വാരിയറിന്റെ തിരിച്ചുവരവായിരുന്ന ഹൗ ഓള്‍ഡ് ആര്‍ യുവില്‍ കുഞ്ചാക്കോ ബോബനായിരുന്നു നായകന്‍. പിന്നീട് ‘വേട്ട’ എന്ന ചിത്രത്തിലും ഒന്നിച്ച് അഭിനയിച്ചു.

അതേസമയം,പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശേരിയും മോഹന്‍ലാലും ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബന്‍.കാത്തിരുപ്പുകള്‍ക്കൊടുവില്‍ മലൈക്കോട്ടൈ വാലിബന്‍ വേള്‍ഡ് വൈഡ് റിലീസുമായി എത്തുകയാണ്. 2024 സെപ്റ്റംബര്‍ 25 ന് മലൈക്കോട്ടൈ വാലിബന്‍ തീയറ്ററുകളില്‍ റിലീസാകും.

Top