കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്നു: പുതിയ ചിത്രത്തിന് തുടക്കം

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒരുമിച്ചെത്തുകയാണ് പുതിയ ചിത്രത്തിലൂടെ. മലയാളത്തിലും തമിഴിലുമായാണ് ചിത്രം ഒരുങ്ങുന്നത്. ഒറ്റ് എന്നാണ് ചിത്രത്തിന്റെ മലയാള പതിപ്പിന്റെ പേര്. രെണ്ടഗം എന്ന പേരില്‍ തമിഴിലും ചിത്രം പ്രേക്ഷകരിലേക്കെത്തും. രെണ്ടഗത്തിലാണ് കുഞ്ചാക്കോ ബോബനൊപ്പം അരവിന്ദ് സ്വാമിയെത്തുന്നത്. ഫെല്ലിനി ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനും തുടക്കമായി.

കുഞ്ചാക്കോ ബോബന്‍ തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രംകൂടിയാണ് ഇത്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ദ് ഷോ പീപ്പിളിന്റെ ബാനറില്‍ തമിഴ് താരം ആര്യയും ആണ് ചിത്രത്തിന്റെ നിര്‍മാണം.

Top