കുമ്പളങ്ങി നൈറ്റ്‌സ്; ഡിലീറ്റ് ചെയ്ത ഭാഗം പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഡിലീറ്റ് ചെയ്ത ഭാഗം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രവും ഭാര്യ സിമിയും സഹോദരി ബേബി മോളും ഉള്‍പ്പെടുന്ന രംഗങ്ങളാണ് പുറത്ത് വിട്ടത്. സിമിയുടെ ചിറ്റപ്പന്റെ വീട്ടിലെ വിരുന്നില്‍ പങ്കെടുത്ത് ഷമ്മിയും സിമിയും ബേബിയും തിരിച്ചുപോകുന്നതിനിടെയുള്ള രംഗമാണിത്. ചിറ്റപ്പനെക്കുറിച്ച് സിമി പറയുന്നതും അതിന് ഷമ്മി മറുപടി പറയുന്നതുമാണ് വീഡിയോയിലുള്ളത്.

ശ്യാംപുഷ്‌കരന്റെ രചനയില്‍ മധു സി നാരായണന്‍ സംവിധാനം ചെയ്ത ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്.

Top