‘കുമ്പളങ്ങി നൈറ്റ്സ് മേക്കിങ് വീഡിയോ പുറത്തുവിട്ടു

വാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്ത ‘കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിന് മികച്ച പ്രേഷക പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. സൗബിന്‍ ഷാഹിര്‍, ഷെയ്ന്‍ നിഗം, ഫഹദ് ഫാസില്‍, അന്ന ബെന്‍, റിയ സൈറ തുടങ്ങിവരുടെ സ്വാഭാവികമായ അഭിനയമാണ് ചിത്രത്തെ സൂപ്പര്‍ഹിറ്റാക്കിയത്.

ഇപ്പോള്‍ തിയറ്ററില്‍ ചിരിയുടെ മലപ്പടക്കം തീര്‍ത്ത ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. നാലര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ചിത്രത്തിലെ പല പ്രധാന രംഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ശ്യാം തന്നെയാണ്.

Top