Kummanam want joined with NSS

കോട്ടയം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പെരുന്നയിലെത്തി. പെരുന്നയിലെ മന്നം സമാധിയില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. പുഷ്പാര്‍ച്ചനക്കുശേഷം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി കുമ്മനം സംസാരിച്ചു.

എന്‍എസ്എസുമായി പ്രശ്‌നങ്ങളില്ലെന്നു പറഞ്ഞ കുമ്മനം ബിജെപിയോടുളള എന്‍എസ്എസിന്റെ ഇഷ്ടക്കേടിനു കാരണം കണ്ടെത്തി അത് പറഞ്ഞു തീര്‍ക്കുമെന്നും പറഞ്ഞു.

ബി.ജെ.പി നേതാക്കളാരെങ്കിലും എന്‍.എസ്.എസ്. നേതൃത്വത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ തിരുത്തുമെന്ന് കുമ്മനം പറഞ്ഞു. എ്രന്‍.എസ്.എസുമായി എന്നും ഹൃദയബന്ധമാണുള്ളത്. പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്ത് അത് തുടരുമെന്നും കുമ്മനം വ്യക്തമാക്കി.

ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍, സംസ്ഥാന കമ്മിറ്റയംഗം പി.കെ.കൃഷ്ണദാസ് എന്നിവര്‍ കുമ്മനത്തിനൊപ്പമുണ്ടായിരുന്നു.

Top