തന്നെ വര്‍ഗീയവാദിയായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുവെന്ന് കുമ്മനം

Kummanam

തിരുവനന്തപുരം: തന്നെ വര്‍ഗീയ വാദിയായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നതായി നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. ഒരു വിദ്വേഷ പരാമര്‍ശവും ഇതുവരെ നടത്തിയിട്ടില്ലാത്ത തന്നെ വര്‍ഗീയവാദിയായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കുമ്മനം ആരോപിച്ചു.

നേമത്തേത് കോ-മാ സഖ്യം തന്നെയാണെന്ന് കുമ്മനം ആവര്‍ത്തിച്ചു. വട്ടിയൂര്‍ക്കാവില്‍ തനിക്ക് സിപിഎം വോട്ട് കിട്ടിയെന്നത് നേരത്തെ മുരളീധരന്‍ തന്നെ സമ്മതിച്ചതാണ്. ആ മുരളീധരനെ എങ്ങനെ ജനം വിശ്വസിക്കുമെന്നും കുമ്മനം ചോദിച്ചു.

രാഹുല്‍ ഗാന്ധിക്ക് കേരളത്തിലെ ഗ്രൗണ്ട് റിയാലിറ്റി അറിയില്ല. ഗുജറാത്തിലും യുപിയിലും മുസ്ലിം വിഭാഗം വോട്ട് ചെയ്തത് ബിജെപിക്കാണ്. രാഹുല്‍ വന്നു വോട്ടു ചോദിച്ചാലൊന്നും വോട്ടാവില്ലെന്നും കുമ്മനം പരിഹസിച്ചു.

 

Top