സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് സിപിഎമ്മിന്റെ കേസുകള്‍ മറയ്ക്കാനെന്ന് കുമ്മനം

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് സിപിഐഎമ്മിന്റെ കേസുകള്‍ മറയ്ക്കാനാണെന്ന് കുമ്മനം രാജശേഖരന്‍. ചോദ്യം ചെയ്യലിനായി സുരേന്ദ്രന്‍ ഹാജരാകണോ എന്നത് പിന്നീട് തീരുമാനിക്കും. കെ. സുരേന്ദ്രനെ വേട്ടായാടാന്‍ അനുവദിക്കില്ല. കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട പണം ധര്‍മരാജന്റേത് തന്നെയെന്നും കുമ്മനം വ്യക്തമാക്കി.

ബിജെപിക്കെതിരെ സംഘടിതമായ നീക്കമാണ് നടക്കുന്നത്. രാഷ്ട്രീയ മുതലെടുപ്പിനുള്ള കള്ളക്കളിയാണ് സിപിഐഎം നടത്തുന്നത്. കേസില്‍ പിടിയിലായവര്‍ക്ക് സിപിഐഎം ബന്ധമുണ്ട്. കേസ് തെളിയിക്കുകയല്ല മറിച്ച്, ബിജെപിക്കെതിരെയുള്ള പകവീട്ടലാണ് നടക്കുന്നതെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

 

Top