കിഫ്ബിയില്‍ കടം വാങ്ങല്‍ മാത്രമാണ് നടക്കുന്നതെന്ന് കുമ്മനം

തിരുവനന്തപുരം: കിഫ്ബിയില്‍ കടംവാങ്ങല്‍ മാത്രമാണ് നടക്കുന്നതെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. എല്ലായിടത്തും പോയി കടം വാങ്ങുന്നതില്‍ എന്ത് മിടുക്കാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. ഇങ്ങനെ വാങ്ങുന്ന പണം ധൂര്‍ത്തടിക്കുകയാണ് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കിഫ്ബിയെ തകര്‍ക്കുന്ന നിലപാട് ആരുടേതായാലും നാട് അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. കേരള വികസനം തകര്‍ക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് കരട് റിപ്പോര്‍ട്ടില്‍ പറയാത്ത കാര്യങ്ങള്‍ സിഎജിയുടെ അന്തിമ റിപ്പോര്‍ട്ടിലുണ്ടായത്.

വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി മുന്നേറുന്ന കേരളത്തിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്കു പിന്നാലെ സിഎജിയെയും നിയോഗിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതിനൊന്നിനും വഴങ്ങുന്ന പ്രശ്‌നമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top