ജെ.ഡി.യു പ്രവര്‍ത്തകരെയും നേതാക്കളെയും എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് കുമ്മനം

kummanam

തിരുവനന്തപുരം: ബീഹാറില്‍ ബി.ജെ.പി പിന്തുണയോടെയും പങ്കാളിത്തത്തോടെയും ജനതാദള്‍ (യു) നേതാവ് നിതീഷ് കുമാറിനെ വീണ്ടും അധികാരത്തിലെത്തിച്ച രാഷ്ട്രീയ ധ്രുവീകരണം ഒരു ദേശീയമാറ്റത്തിന്റെ തുടക്കമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

എന്നാല്‍ പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിന്റെ നിലപാടിനോട് മുഖം തിരിക്കുന്ന സമീപനമാണ് ജെ.ഡി.യു കേരള നേതാവ് എം.പി.വീരേന്ദ്ര കുമാര്‍ സ്വീകരിച്ചിരിക്കുന്നത്.

അതേസമയം, ദേശീയ നേതൃത്വത്തോടൊപ്പം നില്‍ക്കുകയും നിതീഷ് കുമാറിനെ അനുകൂലിക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ ജെ.ഡി.യു കേരള ഘടകത്തിലുണ്ട്. എല്‍.ഡി.എഫിന്റേയും, യു.ഡി.എഫിന്റേയും അവഗണന മാറിമാറി അനുഭവിച്ച അത്തരം ആദര്‍ശവാന്മാരായ ജെ.ഡി.യു പ്രവര്‍ത്തകരേയും നേതാക്കളെയും ദേശീയ ജനാധിപത്യ സഖ്യത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും കുമ്മനം കൂട്ടിച്ചേര്‍ത്തു.

Top