കു​മ്മ​നം സ്ഥാനാര്‍ഥിയാകുമെന്ന് ഒ.രാ​ജ​ഗോ​പാ​ല്‍ പ്ര​ഖ്യാ​പി​ച്ച​ത് ശ​രി​യാ​യി​ല്ലെ​ന്ന് ശ്രീ​ധ​ര​ന്‍​പി​ള്ള

Sreedharan Pilla

തിരുവനന്തപുരം: വട്ടിയൂര്‍കാവില്‍ കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ഥിയാകുമെന്ന് ബിജെപി പാലമെന്ററി ബോര്‍ഡ് ചേര്‍ന്ന് തീരുമാനമെടുക്കുന്നതിനു മുന്നേ ഒ.രാജഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞത് ശരിയായില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള.

രാജഗോപാലിനെ വേദിയിലിരുത്തി പേരെടുത്ത് പറയാതെയായിരുന്നു ശ്രീധരന്‍പിള്ള ഇക്കാര്യം പറഞ്ഞത്. വട്ടിയൂര്‍ കാവില്‍ ബിജെപി മത്സരിക്കുമെന്നും കുമ്മനം രാജശേഖരനാണ് സ്ഥാനാര്‍ഥിയെന്നുമായിരുന്നു രാജഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.

എന്നാല്‍ അദ്ദേഹത്തിന്റെ ഈ അറിയിപ്പ് വന്ന് 24 മണിക്കൂറിനകം മണ്ഡലത്തില്‍ കുമ്മനത്തിന് പകരം ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കൂടിയായ എസ്.സുരേഷിനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു.

Top