കള്ളുഷാപ്പുകള്‍ തുറക്കുന്നത് ലോക്ഡൗണ്‍ തത്വങ്ങളുടെ ലംഘനം: കുമ്മനം

kummanam rajasekharan

തിരുവനന്തപുരം: സംസ്ഥാനത്ത് കള്ളുഷാപ്പുകള്‍ തുറക്കുന്നത് ലോക്ഡൗണ്‍ തത്വങ്ങളുടെ ലംഘനമാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. കോവിഡ് പകരാതിരിക്കാന്‍ സമൂഹം ത്യാഗം സഹിക്കുമ്പോള്‍ സര്‍ക്കാരും ത്യാഗം സഹിക്കാന്‍ തയാറാകണമെന്ന് കുമ്മനം കുറ്റപ്പെടുത്തി.

കോവിഡ് തടയുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. രോഗം പകരാതിരിക്കാന്‍ ഈ നിര്‍ദേശങ്ങള്‍ കര്‍ശനമായി അനുസരിക്കണം. ലംഘിക്കപ്പെട്ടാല്‍ ലോക്ഡൗണ്‍ ലക്ഷ്യം നേടാനാകാതെ വരുമെന്നും കള്ളുഷാപ്പുകള്‍ തുറന്നാല്‍ വലിയ തിരക്കുണ്ടാകുമെന്നും പണം ഉണ്ടാക്കാനായി സര്‍ക്കാര്‍ ഷാപ്പുകള്‍ തുറന്നാല്‍ ഇത്രയുംനാളത്തെ പ്രതിരോധം പരാജയപ്പെടുമെന്നും കുമ്മനം പറഞ്ഞു.

മാത്രമല്ല ലഹരിയില്‍ നിന്ന് മോചിപ്പിക്കാന്‍ സര്‍ക്കാര്‍ വിമുക്തി പദ്ധതിക്കായി കോടികള്‍ ചെലവഴിക്കുമ്പോള്‍ നയത്തിനെതിരായി കള്ള് വില്‍ക്കുന്നത് ശരിയല്ലെന്നും കുമ്മനം ചൂണ്ടിക്കാട്ടി.

Top