kummanam rajashekaran at shabarimala

പത്തനംതിട്ട: ശബരിമലയുടെ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ എല്ലാ സഹായങ്ങളും നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ വേണ്ട വിധത്തില്‍ സഹകരിയ്ക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

കേന്ദ്രസര്‍ക്കാറിന്റെ വിവിധ വകുപ്പുകള്‍ ശബരിമലയുടെ വികസനത്തിനുള്ള തടസങ്ങള്‍ നീക്കിയിട്ടുണ്ട്. എന്നാല്‍, കാര്യമായ ഇടപെടലുകള്‍ നടത്താന്‍ സംസ്ഥാനം തയ്യാറാവുന്നില്ല.

തീര്‍ത്ഥാടകര്‍ക്കുള്ള അടിസ്ഥാന സൗകര്യം അടക്കം വികസിപ്പിക്കേണ്ടതുണ്ട്. പമ്പയുടെ വികസനത്തിനായി മുടക്കിയ കോടികള്‍ എവിടെ പോയെന്ന് വിജിലന്‍സ് അന്വേഷണം നടത്തണം.

ശബരിമല വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ 99 കോടിരൂപയുടെ പദ്ധതിക്ക് അനുമതി നല്‍കിയതായി അദ്ദേഹം പറഞ്ഞു.

18 കോടി രൂപ ഇതിനോടകം തന്ന സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ് ഇതിന്റെ നോഡല്‍ ഏജന്‍സി.

പരിസ്ഥിതിയുടെ പേരില്‍ ശബരിമല ക്ഷേത്രത്തിന്റെ വികസനത്തിന് തടസം നില്‍ക്കുന്ന എല്ലാപദ്ധതികള്‍ക്കും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിക്കഴിഞ്ഞുവെന്നും കുമ്മനം രാജശേഖരന്‍ അറിയിച്ചു.

സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയാരുന്നു അദ്ദേഹം.

Top